|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐ കേസ്‌സിവിസി റിപോര്‍ട്ട്: തുടര്‍ നടപടി ഉണ്ടാവില്ല- സുപ്രിംകോടതി

Published : 30th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കോടതിയില്‍ ആദ്യമായി ഫയല്‍ ചെയ്ത കാര്യം മാധ്യമങ്ങള്‍ക്കു റിപോര്‍ട്ട് ചെയ്യാന്‍ സാധിക്കുമോ എന്നതു വലിയ ചോദ്യമാണെന്ന് ഫാലി എസ് നരിമാന്‍. അത് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കാന്‍ കോടതി രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നും നരിമാന്‍ കൂട്ടിച്ചേര്‍ത്തു.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മയ്‌ക്കെതിരായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) മുദ്രവച്ച കവറില്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ട് “ദി വയര്‍’ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തില്‍ കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു വര്‍മയുടെ അഭിഭാഷകനായ ഫാലി എസ് നരിമാന്‍. പ്രസിദ്ധീകരണം തടയാന്‍ കോടതിക്കാവില്ല. എന്നാല്‍ പ്രസിദ്ധീകരിക്കുന്നതു താല്‍ക്കാലികമായി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടാമെന്നു കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിഷയത്തില്‍ യാതൊരുത്തരവും ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. സിവിസിയുടെ അന്വേഷണ റിപോര്‍ട്ട് ഇതുവരെയും കോടതി പരിഗണിച്ചിട്ടില്ലെന്നും പരിഗണിച്ച ശേഷം ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ മറുപടി തേടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസില്‍ കക്ഷി ചേരാനുള്ള ലോക്‌സഭയിലെ കോണ്‍്ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു.
സിബിഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ടു വര്‍ഷമാണ്. വിനീത് നരേന്‍ കേസില്‍ സുപ്രിംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. അസാധാരണ സാഹചര്യമാണെങ്കില്‍ പോലും സ്ഥലംമാറ്റത്തിന് നിയമന സമിതിയുടെ അനുമതി നിര്‍ബന്ധമാണെന്നും രാജീവ് ധവാന്‍ പറഞ്ഞു. ഇതോടെ, അലോക് വര്‍മയെ നീക്കുന്നതിനു പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ അനുമതി ആവശ്യമാണോ എന്ന കാര്യം പരിശോധിക്കാമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. സെലക ഷന്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ അലോക് വര്‍മയെ നീക്കിയതു ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അലോക് വര്‍മയെ മാറ്റിയതിനു നിയമപരമായ യാതൊരടിസ്ഥാനവുമില്ല. വിനീത് നരേന്‍ കേസില്‍ കൃത്യമായ കാലാവധി കോടതി പറഞ്ഞിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ ഫാലി എസ് നരിമാന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, സിബിഐയിലെ തര്‍ക്കങ്ങള്‍ ഏജന്‍സിയുടെ വിശ്വാസ്യതയെയും പ്രവര്‍ത്തനത്തെയും ബാധിച്ചു. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. ഡയറക്ടറെ ചുമതലയില്‍ നിന്നു മാറ്റാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോയെന്നു കോടതി ആദ്യം പരിശോധിക്കണം. ഉണ്ടെന്നു കണ്ടെത്തിയാല്‍ സിവിസി റിപോര്‍ട്ടിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss