|    Jan 17 Tue, 2017 10:56 pm
FLASH NEWS

സിബിഐ ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതിക്ക് 10 വര്‍ഷം തടവ്

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: സിബിഐ ഓഫിസര്‍ ചമഞ്ഞ് നിരവധി പേരെ വഞ്ചിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഉത്തര്‍പ്രദേശുകാരനായ ഇന്ദര്‍ജിത് യാദവിനെയാണ് ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് നരേഷ് കുമാര്‍ ലക ശിക്ഷിച്ചത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് യാദവ് പണം പറ്റിയിരുന്നു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളസീല്‍ കൈവശംവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാളെ ശിക്ഷിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യാദവ് സിബിഐയുടെ പേര് ദുരുപയോഗം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ഇയാള്‍ക്ക് 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി ഇരട്ടി തുക നല്‍കാന്‍ കോടതി യാദവിന് നിര്‍ദേശം നല്‍കി. 2005ലാണ് സിബിഐ കേസെടുത്തത്. എസ് ചൗധരി എന്ന കള്ളപ്പേരിലാണ് വഞ്ചന നടത്തിയിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, സിബിഐയുടെ റബര്‍ സ്റ്റാമ്പ് എന്നിവ യാദവില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക