|    Jan 18 Wed, 2017 1:40 pm
FLASH NEWS

സിബിഐ ഉദ്യോഗസ്ഥരുടെ സൗജന്യതാമസം; അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 31st August 2016 | Posted By: SMR

മൂവാറ്റുപുഴ: റസ്റ്റ് ഹൗസുകളില്‍ അനധികൃതമായി താമസിച്ച സിബിഐ ഉദ്യോഗസ്ഥരില്‍നിന്നും 9,49,500 രൂപ ഈടാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയില്‍ വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
എറണാകുളം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ വാടക കൊടുക്കാതെ 1999 മുതല്‍ 2007 വരെയുള്ള എട്ടു വര്‍ഷക്കാലം സിബിഐ താമസിച്ചതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച് ജഡ്ജി പി മാധവന്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വാടക ഈടാക്കാതെ സിബിഐക്ക് താമസസൗകര്യമൊരുക്കണമെന്ന് ഉത്തരവില്ലായിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എറണാകുളം സിബിഐ എസ്പി, എറണാകുളം മുന്‍ ജില്ലാ കലക്ടര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹരജി. സിബിഐയില്‍ നിന്നും വാടകയിനത്തില്‍ 9,49,500 രൂപ ഈടാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും പണം അടച്ചില്ല. വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ട് ഇന്നു കോടതി പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക