|    Jan 16 Mon, 2017 10:53 pm
FLASH NEWS

സിബിഐ ഉദ്യോഗസ്ഥരുടെ സൗജന്യ താമസം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി

Published : 13th July 2016 | Posted By: SMR

കൊച്ചി: എറണാകുളം പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ എട്ടര വര്‍ഷം പണമടയ്ക്കാതെ താമസിച്ചതിനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി.
വിവിധ കേസന്വേഷണത്തിന്റെ പേരില്‍ എറണാകുളം പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ 19, 20 മുറികളില്‍ 1999 ഫെബ്രുവരി 16 മുതല്‍ 2007 ഒക്‌ടോബര്‍ 18 വരെയുള്ള 3165 ദിവസമാണ് സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ചതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി താമസിക്കാന്‍ നിയമമില്ല. ഇതുസംബന്ധിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുറി വാടക ഇനത്തില്‍ 9,49,500 രൂപ സിബിഐ ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ചുപിടിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതുവരെ തുക തിരിച്ചുപിടിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം യാതൊരു നടപടിയും എടുത്തിട്ടില്ല.
കടകമ്പിള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് റെസ്റ്റ് ഹൗസില്‍ സൗജന്യമായി താമസിക്കാന്‍ 2014 മെയ് 29ന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് ഉത്തരവിട്ടത് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ് മറികടന്നാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക