|    May 26 Fri, 2017 7:33 am
FLASH NEWS

സിബിഐ ഉദ്യോഗസ്ഥരുടെ താമസം; സര്‍ക്കാരിനു 10 കോടി നഷ്ടംവരുത്തിയെന്ന് മൊഴി

Published : 2nd August 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ റെസ്റ്റ്ഹൗസുകളില്‍ വിവിധ കേസന്വേഷണത്തിന്റെ പേരു പറഞ്ഞ് സിബിഐ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി സൗജന്യമായി താമസിച്ച വകയില്‍ പത്ത്‌കോടി രൂപയോളം സര്‍ക്കാര്‍ ഖആജനാവിനു നഷ്ടംവരുത്തിയെന്ന് വിജിലന്‍സ് അന്വേഷണ സംഘത്തിനു കേസിലെ ഹരജിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൊഴിനല്‍കി. കഴിഞ്ഞമാസം 19ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ സിബിഐ എസ്പി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി ആഗസ്ത് 31നുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
സിബിഐക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്.
എറണാകുളം പിഡബ്ല്യൂഡി റെസ്റ്റ്ഹൗസിലെ 19, 20 മുറികളില്‍ എട്ടരവര്‍ഷക്കാലം സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ മുറി വാടകയിനത്തില്‍ 9,49,500 രൂപ സിബിഐ ഉദ്യോഗസ്ഥരില്‍നിന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചുപിടിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടിരുന്നു. ഇതില്‍ വീഴ്ചവരുത്തിയ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ, എറണാകുളം പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി ബിന്ദു, എറണാകുളം ജില്ലാകലക്ടര്‍, സിബിഐ എസ്പി എന്നിവര്‍ക്കെതിരേയാണ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day