|    Oct 21 Sat, 2017 5:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിബിഐ അന്വേഷണം വേണമെന്ന് മഹിളാ ഐക്യവേദി

Published : 27th May 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തുന്നതിനായി അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി നാളെ സംസ്ഥാനവ്യാപകമായി കലക്ടറേറ്റ് ധര്‍ണ നടത്തും.
സംഭവം നടന്നിട്ട് ഒരു മാസമാവുമ്പോഴും പ്രതിയെക്കുറിച്ച് പോലിസിന് യാതൊരറിവും ലഭിച്ചിട്ടില്ല. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും ഇക്കാരണത്താലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക