|    Aug 15 Wed, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിബിഐ അന്വേഷണം: കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് പിതാവ്‌; സത്‌നാം സിങിന്റെ ദുരൂഹമരണത്തിന് ആറു വയസ്സ്‌

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: സത്‌നാം സിങിന്റെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവുമെന്നാണു പ്രതീക്ഷയെന്ന് പിതാവ് ഹരീന്ദ്രകുമാര്‍ സിങ്. മകന്‍ കൊല്ലപ്പെട്ടിട്ട് ഇന്നലെ ആറുവര്‍ഷം പൂര്‍ത്തിയായി. ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. മകന്റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണമറിയുന്നതു വരെ നിയമപോരാട്ടം തുടരും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ നിലവില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. വിധി അനുകൂലമാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സത്‌നാം സിങിന്റെ ഓര്‍മയ്ക്കായി കേരളത്തിലെയും ബിഹാറിലെയും മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. അടുത്ത വര്‍ഷം മുതല്‍ സത്‌നാമിന്റെ ചരമദിനമായ ആഗസ്ത് 4 മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി സത്്‌നാം സിങ് ജീവകാരുണ്യ വിദ്യാഭ്യാസ ട്രസ്റ്റ് രൂപവല്‍ക്കരിക്കും. കേരള സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപയും പരമ്പരാഗത സ്വത്തില്‍ നിന്നുള്ള ഒരുകോടി രൂപയുമാണ് ട്രസ്റ്റിന്റെ മൂലധനം. കൂടാതെ കുടുംബസ്വത്തില്‍ സത്‌നാമിനുള്ള അവകാശവും ട്രസ്റ്റില്‍ ലയിപ്പിക്കും.
ഡല്‍ഹി ആസ്ഥാനമായാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുക. ആദ്യ അവാര്‍ഡ് വിതരണം കേരളത്തില്‍ വച്ചായിരിക്കും. ഇതിനായി പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികളെ കണ്ടെത്തും. കൂടാതെ മതസമന്വയം, സാമുദായിക സൗഹാര്‍ദം, സര്‍വമത സാഹോദര്യം തുടങ്ങിയ മേഖലയില്‍ ദേശീയതലത്തില്‍ ഇടപെടുന്ന പൊതുപ്രവര്‍ത്തകര്‍, സംഘടന തുടങ്ങിയവയ്ക്ക് സത്‌നാം സിങ് സദ്ഭാവന അവാര്‍ഡ് നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss