|    Dec 17 Mon, 2018 7:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐയുടെ ഡയറക്ടര്‍ തസ്തിക: വിസിറ്റിങ് കാര്‍ഡില്‍ അച്ചടിക്കാനുള്ളതല്ലെന്ന് ഫാലി എസ് നരിമാന്‍

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിസിറ്റിങ് കാര്‍ഡില്‍ അച്ചടിക്കാനുള്ളതല്ല സിബിഐയുടെ ഡയറക്ടര്‍ തസ്തികയെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച നടപടി ചോദ്യംചെയ്ത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ നല്‍കിയ കേസില്‍ സുപ്രിംകോടതിയില്‍ വാദിക്കുകയായിരുന്നു നരിമാന്‍.
അലോക് വര്‍മയാണ് ഇപ്പോഴും സിബിഐ ഡയറക്ടര്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നിട്ട് അദ്ദേഹത്തോട് ലീവില്‍ പ്രവേശിച്ച് വീട്ടില്‍ ഇരിക്കാന്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് അലോക് വര്‍മയുടെ അധികാരങ്ങള്‍ നാഗേശ്വര്‍ റാവുവിന് കൈമാറി എന്നാണ്. അതായത് മറ്റൊരാള്‍ക്ക് അധികാരം സര്‍ക്കാര്‍ കൊടുക്കുകയായിരുന്നു. ഇത് സ്ഥലംമാറ്റത്തിന് തുല്യമാണ്. സുപ്രിംകോടതിക്ക് ഒരു ആക്റ്റിങ് ചീഫ് ജസ്റ്റിസ് സാധ്യമല്ലാത്തതുപോലെ സിബിഐ—ക്ക് ഒരു ആക്റ്റിങ് ഡയറക്ടറും സാധ്യമല്ലെന്നും ഫാലി നരിമാന്‍ പറഞ്ഞു.
എന്നാല്‍, സിബിഐക്ക് ഒരു താല്‍ക്കാലിക ഡയറക്ടര്‍ സാധ്യമല്ലേ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് അല്ല എന്നായിരുന്നു നരിമാന്റെ പ്രതികരണം. ഒരു പ്രത്യേക സാഹചര്യം ഉണ്ടായാല്‍ കോടതിക്ക് താല്‍ക്കാലിക ഡയറക്ടറെ നിയമിക്കാന്‍ സാധിക്കില്ലേ എന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചപ്പോള്‍, സാധിക്കുമെന്നും എന്നാല്‍ അതിനുള്ള അധികാരം കോടതിക്കാണെന്നുമായിരുന്നു ഫാലി എസ് നരിമാന്റെ മറുപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss