|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐയില്‍ വിശ്വാസമില്ലെന്ന് ഗൗരിയുടെ അമ്മ

Published : 11th September 2017 | Posted By: fsq

 

ബംഗളൂരു: സിബിഐയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മാതാവ് ഇന്ദിര ലങ്കേഷ്. പ്രത്യേക അന്വേഷണസംഘംതന്നെ അന്വേഷണം തുടരണമെന്നാണ് അവര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ആവശ്യപ്പെട്ടത്. കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് അവര്‍ മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാര്‍ സത്യസന്ധമായി അന്വേഷണം നടത്തുന്നുണ്ടെന്നു സിദ്ധരാമയ്യ അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും സിദ്ധരാമയ്യയെ ഫോണില്‍ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss