|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐക്ക് കോടതിയുടെ ശാസന

Published : 24th August 2018 | Posted By: kasim kzm

പട്‌ന: ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയെ പട്‌ന ഹൈക്കോടതി ശാസിച്ചു. കേസിന്റെ പുരോഗതി സംബന്ധിച്ച റിപോര്‍ട്ട് സിബിഐ സമര്‍പ്പിക്കാതിരുന്നതാണു കോടതിയെ ചൊടിപ്പിച്ചത്. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന 27നു മുമ്പ് റിപോര്‍ട്ട് മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് മുകേഷ് ആര്‍ ഷാ, ജസ്റ്റിസ് രവി രഞ്ജന്‍ എന്നിവരടങ്ങിയ ബെഞ്ച് സിബിഐക്ക് നിര്‍ദേശം നല്‍കി. അന്വേഷണ സംഘത്തിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എന്തുകൊണ്ടാണു സ്ഥലംമാറ്റിയതെന്നും ബെഞ്ച് ആരാഞ്ഞു. അന്വേഷണ പുരോഗതിയുടെ റിപോര്‍ട്ട് അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാന്‍ ഈ മാസം ആറിന് കോടതി സിബിഐ എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആഗസ്ത് 21നു സിബിഐ ആസ്ഥാനത്ത് നിന്നുള്ള ഉത്തരവനുസരിച്ചാണ് എസ്പി ജെ പി മിശ്രയെ സ്ഥലംമാറ്റിയിരുന്നു. എന്തുകൊണ്ടായിരുന്നു സ്ഥലംമാറ്റമെന്നാണു കോടതി ആരാഞ്ഞത്. എസ്പിയെ മാറ്റിയതിനെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു പ്രതിപക്ഷം പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണു കേസിന്റെ ചുമതല കോടതി ഏറ്റെടുത്തത്. അതേസമയം, അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, അവ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കി. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ 34 വനിതകളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. കേസില്‍ മുഖ്യപ്രതി പ്രജേഷ് താക്കൂര്‍ അടക്കം 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ തന്റെ ഭര്‍ത്താവിനു പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു മന്ത്രി മഞ്ജുവര്‍മയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss