|    Feb 24 Sat, 2018 7:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിബിഐക്ക് എതിരേ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published : 27th October 2016 | Posted By: SMR

മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഗസ്റ്റ്ഹൗസുകളില്‍ കേസ് അന്വേഷണത്തിന്റെ പേരില്‍ സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ച വകയില്‍ സംസ്ഥാന സര്‍ക്കാരിനു വാടകയിനത്തില്‍ പത്തു കോടിയുടെ നഷ്ടം വരുത്തിയതിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സിബിഐക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരനാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
നേരത്തേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ബിജിമോന്‍ ത്വരിത പരിശോധന നടത്തി. സിബിഐക്കെതിരായ ആരോപണം വസ്തുതാപരമാണെന്നും തുക ഈടാക്കാന്‍ നടപടി എടുക്കാവുന്നതാണെന്നും അദ്ദേഹം കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സിബിഐക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍  ഒക്‌ടോബര്‍ 20ന് ഉത്തരവിട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss