സിബിഎസ്ഇ സ്കൂള്‍ ജില്ലാ കായികമേള സമാപിച്ചു: തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂളിന് കിരീടം
Published : 14th December 2015 | Posted By: SMR
മുജീബ് ചേളാരി
ചേളാരി: മലപ്പുറം ജില്ലാ മാനേജ്മെന്റ് അസോസിയേഷനും മലപ്പുറം സെന്‍ട്രല്‍ സഹോദയയും സംയുക്തമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സിബിഎസ്ഇ സ്കൂള്‍ ജില്ലാ കായിക മേളയ്ക്ക് സമാപനം. 156 പോയിന്റ് നേടി തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂള്‍ ചാംപ്യന്മാരായി.
131.25 പോയിന്റ് നേടിയ ൈഗഡന്സ് പബ്ലിക് സ്കൂള്‍ എടക്കര രണ്ടാം സ്ഥാനവും 85 പോയിന്റുമായി എംഐസി ചെറുകര മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് എ മൊയ്തീന് കുട്ടി, സെക്രട്ടറി മജീദ് ഐഡിയല്‍, സഹോദയ പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ്, സെക്രട്ടറി പിപി നൗഫല്‍ ട്രോഫികള്‍ വിതരണം ചെയ്തു. എം അബൂബക്കര്‍, കെ ജനാര്ദ്ദനന്, റഫീഖ് മുഹമ്മദ്, അനീഷ് കുമാര്‍, അബ്ദുല്‍ ജലീല്‍, ഷാഫി അമ്മായത്ത്, അബ്ദുല്‍ സമദ് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.