|    Oct 17 Tue, 2017 3:51 am
FLASH NEWS

സിബിഎസ്ഇ സ്‌കൂളുകളുടെ നേട്ടം അഭിനന്ദനാര്‍ഹം: പി കെ കുഞ്ഞാലിക്കുട്ടി

Published : 18th June 2017 | Posted By: fsq

 

മലപ്പുറം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളില്‍ മലപ്പുറം ജില്ല അഭിമാനകരമായ വിജയമാണ് കാഴ്ചവച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. സിബിഎസ്ഇ പത്താം ക്ലാസ്, സീനിയര്‍ സെക്കന്‍ഡറി തലങ്ങളിലെ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും, സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ കൊമേഴ്‌സ്, സയന്‍സ് വിഭാഗത്തില്‍ ജില്ലാ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും ഓരോ വിഷയത്തിലും ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാര്‍ഥികളെയും മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന പ്രതിഭാ സംഗമത്തില്‍ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം സെന്‍ട്രല്‍ സഹോദയയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കിയ മഅ്ദിന്‍ പബ്ലിക് സ്‌കൂളിനെയും ജില്ലയില്‍ സിബിഎസ്ഇ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പത്ത് പേരെയും അനുമോദിച്ചു. സിബിഎസ്ഇ മലപ്പുറം സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് ഡോ. കെ എം മുഹമ്മദ്, പി ഉബൈദുല്ല എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍, ബാഹുബലി ഫെയിം ഡബിങ് ആര്‍ട്ടിസ്റ്റ് അരുണ്‍, കോണ്‍ഫഡറേഷന്‍ ഓഫ് കേരള സഹോദയ കോപ്ലക്‌സ് സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണിക്കൃഷ്ണന്‍, സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ മൊയ്തിന്‍ കുട്ടി, സെക്രട്ടറി മജീദ് ഐഡിയല്‍, സെന്‍ട്രല്‍ സഹോദയ സെക്രട്ടറി അനീഷ് കുമാര്‍, ഖജാഞ്ചി പി ജനാര്‍ദ്ദനന്‍, അബൂബക്കര്‍ സിദ്ധീഖ്, കേബിള്‍ ടിവി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സാജിത് രഘുനാഥ്, കേരള വിഷന്‍ മാനേജിങ് എഡിറ്റര്‍ പി മനോഹരന്‍, കല്ലിങ്ങല്‍ മുഹമ്മദലി, റോബിന്‍സന്‍, പി സുരേന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക