|    Apr 27 Thu, 2017 4:30 pm
FLASH NEWS

സിബിഎസ്ഇ സംസ്ഥാന കലോല്‍സവം ഇന്നുമുതല്‍

Published : 17th November 2016 | Posted By: SMR

അടിമാലി: സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവത്തിന് അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്‌കൂളില്‍ ഇന്നു തുടക്കമാവും. രാവിലെ 8.30ന് കലാമല്‍സരങ്ങള്‍ ആരംഭിക്കും. 21 സ്‌റ്റേജുകളിലായി നടക്കുന്ന മല്‍സരങ്ങളില്‍ 1,300 ഓളം സ്‌കൂളുകളില്‍ നിന്നായി 8000ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 26 സഹോദയ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് കലോല്‍സവത്തില്‍ മാറ്റുരയ്ക്കുന്നത്. 145 ഇനങ്ങളില്‍ 5 വിഭാഗങ്ങളായാണു മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേരള സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കലോല്‍സവമാണിത്.
ആദ്യദിനമായ ഇന്ന് ദഫ്മുട്ട്, നാടകം, പാശ്ചാത്യസംഗീതം, ഭരതനാട്യം, നാടോടിനൃത്തം, സമൂഹസംഗീതം, മോഹിനിയാട്ടം, പ്രസംഗ മല്‍സരം, പദ്യപാരായണം, കഥയെഴുത്ത്, ചിത്രരചന, കാര്‍ട്ടൂണ്‍, ഉപന്യാസം, പോസ്റ്റര്‍ ഡിസൈനിങ്, കൊളാഷ്, ഡിജിറ്റല്‍ പെയിന്റിങ് തുടങ്ങിയ മല്‍സരങ്ങ ള്‍ നടക്കും.
ഇന്ന് വൈകീട്ട് 4ന് മുന്‍മന്ത്രി പി ജെ ജോസഫ് എംഎല്‍എ കലോല്‍സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം സായികുമാര്‍ മുഖ്യാതിഥിയാവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day