|    Jan 19 Thu, 2017 3:47 am
FLASH NEWS

സിബിഎസ്ഇ വസ്ത്ര നിയന്ത്രണം: മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്‍പില്‍ കാംപസ് ഫ്രണ്ട് ധര്‍ണ്ണ

Published : 26th April 2016 | Posted By: sdq

cfi delhi dharna
ന്യൂഡല്‍ഹി: സിബിഎസ്ഇ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ വസ്ത്ര നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കം നൂറോളം പേരാണ് ഡോ. രാജേന്ദ്ര പ്രസാദ് റോഡിലുള്ള ശാസ്ത്രി ഭവന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. 11 മണിയോടെ രാജേന്ദ്ര പ്രസാദ് റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ മൂന്ന് മണിയോടെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്്‌റ്റേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിബിഎസ്ഇ പുറപ്പെടുവിച്ച വിവാദ മാന്വല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുല്‍ നാസര്‍, ജനറല്‍ സെക്രട്ടറി പിവി ഷുഹൈബ് നേതൃത്വം നല്‍കി.

Campus Front Protest Photo 04 (1) Campus Front Protest Photo 04 (2) Campus Front Protest Photo 04 (3) Campus Front Protest Photo 04 (4)

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 596 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക