|    Mar 28 Tue, 2017 7:34 pm
FLASH NEWS

സിബിഎസ്ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനം

Published : 17th September 2016 | Posted By: SMR

കോഴിക്കോട്: സിബിഎസ്ഇ അംഗീകൃത സ്‌കൂളുകളുടെ ഔദ്യോഗിക പൊതുവേദിയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന സിബിഎസ്ഇ പ്രിന്‍സിപ്പല്‍മാരുടെ ഒമ്പതാം സംസ്ഥാന സമ്മേളനം അടുത്തമാസം ഒന്ന്, രണ്ട് തിയ്യതികളില്‍ എറണാകുളത്തു ചേരും. പുതിയകാല സ്‌കൂളുകളും പുതിയ മാറ്റങ്ങളും: വെല്ലുവിളികള്‍ എന്നതാണുപ്രമേയം. ഡോ. ജി ബാലസുബ്രഹ്മണ്യം, വികാസ് ജയിന്‍, റവ. ഡോ. വില്‍സണ്‍ തമ്പ്, സന്തോഷ് നായര്‍,റൈസാദ വീണ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും. സമ്മേളനം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ ഒക്ടോബര്‍ ഒന്നിനു കാലത്ത് ഒമ്പതിന് ആരംഭിക്കും. രണ്ടാം തിയ്യതി വൈകീട്ട് മൂന്നിന് അവസാനിക്കും. പങ്കെടുക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ 25നു മുമ്പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day