|    Aug 19 Sun, 2018 9:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം മേഖലയ്ക്ക് മികച്ച ജയം

Published : 4th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 90.95 ആണ് വിജയ ശതമാനം. കേരളവും ലക്ഷദ്വീപും കര്‍ണാടകയും ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയില്‍ 99.85 ശതമാനമാണ് വിജയം. ഡല്‍ഹി മേഖലയുടെ ഫലം 78.09 ശതമാനമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഗുവാഹതി മേഖലയിലാണ് കുറഞ്ഞ വിജയ ശതമാനം. ചെന്നൈ 99.62, അലഹബാദ് 98.23, പട്‌ന 95.5, അലഹബാദ് 98.23, ഡെറാഡൂണ്‍ 97.27, അജ്മീര്‍ 93.3, ഭുവനേശ്വര്‍ 92.15, ചണ്ഡീഗഡ് 94.34, ഗുവാഹതി 65.53 എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ ഫലങ്ങള്‍. മുംബൈ സ്വദേശിനി മൃദുല സുബ്രഹ്മണ്യം 99.6 ശതമാനം മാര്‍ക്ക് നേടി ഒന്നാമതെത്തി. 16,67,573 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഫലം

www.cbseresults.nic. in, www.cbse.nic.in, www. results.nic.in

എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss