|    Jun 20 Wed, 2018 7:44 am
Home   >  National   >  

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 86.7 ശതമാനം വിജയം

Published : 29th May 2018 | Posted By: G.A.G

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേരാണ് വിജയിച്ചത്. 500ല്‍ 499 മാര്‍ക്ക് നേടി നാലുപേര്‍ ഒന്നാം സ്ഥാനത്തെത്തി. ഇവരില്‍ കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ജി. ശ്രീലക്ഷ്മിയും ഉള്‍പ്പെടുന്നു. പരീക്ഷയെഴുതിയവരില്‍ 88.67 ശതമാനം പെണ്‍കുട്ടികളും 85.32 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.
ഗുരുഗ്രാമില്‍ നിന്നുള്ള പ്രഗര്‍ മിത്തല്‍, ബിജ്‌നോറില്‍ നിന്നുള്ള റിംഷിം അഗര്‍വാള്‍, ഷാമിലിയില്‍ നിന്നുള്ള നന്ദിനി ഗാര്‍ഗ് എന്നിവരാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മറ്റുള്ളവര്‍. 1,31,493 കുട്ടികള്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി. 99.60 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 97.37 ശതമാനം വിജയം നേടിയ ചെന്നൈ രണ്ടാം സ്ഥാനവും 91.86 ശതമാനത്തോടെ അജ്മര്‍ മൂന്നാം സ്ഥാനത്തുമെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss