|    Mar 24 Fri, 2017 3:41 am
FLASH NEWS

സിബിഎസ്ഇ ഡ്രസ്‌കോഡ്: മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിന്

Published : 1st March 2016 | Posted By: SMR

കോഴിക്കോട്: വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന സിബിഎസ്ഇ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം വിദ്യാര്‍ഥി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. നാലിന് കോഴിക്കോട്ടു നടക്കുന്ന സമരസംഗമത്തില്‍ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും.
വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന് സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സമരപരിപാടികള്‍ക്കു നേതൃത്വംനല്‍കാന്‍ ടി പി അഷ്‌റഫലി ചെയര്‍മാനും മുസ്തഫാ തന്‍വീര്‍ ജനറല്‍ കണ്‍വീനറും റഹീം ചുഴലി ഖജാഞ്ചിയുമായി ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്‌സ് രൂപീകരിച്ചു. ഷംസീര്‍ ഇബ്രാഹിം, പി ജി മുഹമ്മദ്, ജലീല്‍ മാമാങ്കര, നസീഫ്, മുഹമ്മദ് ഫെബാരി, റുക്‌സാന, ഫാത്തിമ തഹ്‌ലിയ(കണ്‍വീനര്‍മാര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.
വിദ്യാര്‍ഥി സംഘടനകളായ എംഎസ്എഫ്, എസ്‌കെഎസ്എസ്എഫ്, എസ്എസ്എഫ്, എംഎസ്എം, എസ്‌ഐഒ, ഹരിത, ജിഐഒ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

(Visited 105 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക