|    Dec 17 Sun, 2017 5:14 pm
FLASH NEWS

സിബിഎസ്ഇ ജില്ലാ കലോല്‍സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Published : 27th October 2017 | Posted By: fsq

 

പുത്തനത്താണി: സിബിഎസ്ഇ ജില്ലാ കലോത്സവം നവംബര്‍ 3,4,5 തിയ്യതികളില്‍  പുത്തനത്താണി എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 74 സ്‌കൂളുകളിലെ 6200 ലധികം പ്രതിഭകളാണ് 10 വേദികളിലായി  നടക്കുന്ന മല്‍സരങ്ങളില്‍ മാറ്റുരക്കുക. 4 കാറ്റഗറികളിലായി 157 ഇനങ്ങളിലാണ് മത്സരം. കലോല്‍സവത്തിന്റെ ഭാഗമായി ജില്ലയിലെ നാല് മേഖലകളിലായി നടന്ന സര്‍ഗമേളരചനാ മത്സരങ്ങളുടെ ഫല  പ്രഖ്യാപനം ഇന്നലെ നടന്നു. നാല് കാറ്റഗറിയിലായി നടന്ന  മല്‍സരങ്ങളില്‍   ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരുവാരക്കുണ്ട്, ഐഡിയല്‍ പബ്ലിക്ക് സ്‌കൂള്‍ കടലുണ്ടി നഗരം,എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ പുത്തനത്താണി,എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ എന്നീ സ്‌കൂളുകള്‍ മുന്നിട്ട് നില്‍ക്കുന്നു.കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ സി ബി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും കലോത്സവ കണ്‍വീനര്‍മാരുടെയും യോഗം ഇന്നലെ പുത്തനത്താണിയില്‍ നടന്നു. വാര്‍ത്താസമ്മേളനത്തില്‍ നൗഫല്‍ പുത്തന്‍ പീടിയേക്കല്‍, സി സി അനീഷ് കുമാര്‍,പി ജനാര്‍ദനന്‍,കെ ഉണ്ണീന്‍കുട്ടി, സി ചേക്കു ഹാജി, ഡോ. കെ എം മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss