|    Jul 20 Fri, 2018 12:39 pm
FLASH NEWS

സിബിഎസ്ഇ ജില്ലാ കലോല്‍സവം; പട്ടാമ്പി എംഇഎസ് മുന്നില്‍

Published : 29th October 2016 | Posted By: SMR

പട്ടാമ്പി: പട്ടാമ്പി എംഇഎസ് സ്‌കൂളില്‍ നടക്കുന്ന ജില്ലാ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോള്‍ കാറ്റഗറി നാല് വിഭാഗത്തില്‍ കൂടുതല്‍ പോയന്റ് നേടി പട്ടാമ്പി എംഇഎസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മുന്നിട്ട് നില്‍ക്കുന്നു.  274 പോയന്റ് നേടി മുന്നേറിക്കൊണ്ടിരിക്കുന്ന പട്ടാമ്പി എം ഇ എസ്സിന് തൊട്ട് പിന്നിലുള്ളത് 252 പോയന്റോടെ കാര്‍മ്മല്‍ സ്‌കൂളാണ്. കാറ്റഗറി ഒന്ന്, രണ്ട്  വിഭാഗങ്ങളിലും പൊതുഗ്രൂപ്പിനങ്ങളിലും കാര്‍മല്‍ സ്‌കൂളും കാറ്റഗറി മൂന്നില്‍ ലക്ഷ്മിനാരായണസ്‌കൂളും മുന്നേറിക്കൊണ്ടിരിക്കുന്നു.  ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എംഎല്‍എ മാരായ മുഹമ്മദ് മുഹ്‌സിന്‍, ഷാഫി പറമ്പില്‍, സിബഎസ്ഇ സംസ്ഥാന പ്രസിഡന്റ് ഡോ. ഇബ്രാഹിം ഖാന്‍, സംസ്ഥാന സഹോദയ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss