|    Oct 23 Mon, 2017 8:57 pm
FLASH NEWS

സിബിഎസ്ഇ ജില്ലാ കലോല്‍സവം:പീവീസ് മോഡല്‍ സ്‌കൂളിനു കീരീടം

Published : 24th October 2016 | Posted By: SMR

പുഴക്കാട്ടിരി: പുഴക്കാട്ടിരി പിഇഎസ് ഗ്ലോബല്‍ സ്‌കൂളില്‍ നടന്ന പത്താമത് സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിനു തിരശ്ശീല വീണു. ജില്ലയിലെ 60ഓളം സ്‌കൂളുകളില്‍ നിന്നായി 4000ത്തില്‍ പരം വിദ്യര്‍ഥികള്‍ മാറ്റുരച്ചു. മല്‍സരത്തില്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ 985 പോയിന്റുമായി ഓവറോള്‍ ചാംപ്യന്മാരായി.908 പോയിന്റുമായി പുത്തനങ്ങാടി  സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം സ്ഥാനവും 667 പോയിന്റുമായികരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എല്ലാ മല്‍സരങ്ങളും മികച്ച നിലവാരം പുലര്‍ത്തിയതായി ജഡ്ജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കാനേഷ് പൂനൂര്‍ അഭിപ്രായപെട്ടു. വശിയേറിയ മാപ്പിളപാട്ട് മല്‍സരം വിധി നിര്‍ണയിച്ചത് ഒ എം കരുവാരകുണ്ടും ഫൈസല്‍ എളേറ്റിലുമായിരുന്നു.വിജയികള്‍ക്ക് പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ചെയര്‍മാര്‍ എം മുഹമ്മദ് സലീം ട്രോഫികള്‍ വിതരണം ചെ്‌യ്തു. സ്‌കൂള്‍ ചെയര്‍മാന്‍ പറക്കോട്ടില്‍ ഉണ്ണി കലോല്‍സവ കോര്‍ കമ്മിറ്റി അംഗങ്ങളെ ആദരിച്ചു.സഹോദയ പ്രസിഡന്റ് എം ജൗഹര്‍ അധ്യക്ഷത വഹിച്ചു. കേരള സഹോദയ ഖജാഞ്ചി എം അബ്ദുല്‍ നാസര്‍, ജന. സെക്രട്ടറി ജോജി പോള്‍, ഖജാഞ്ചി പി നിസാര്‍ ഖാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിനീത വി നായര്‍ ഫാദര്‍ മനോജ് വെട്ടം തടത്തില്‍ ഡോ. എ സൈദ്, ഡോ. എം എം ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ ആനന്‍, ബാബു മൂലയി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക