|    Oct 17 Tue, 2017 11:38 am

സിബിഎസ്ഇ ജില്ലാ കലോല്‍സവം; എംഇഎസ് തിരൂര്‍ ബഹുദൂരം മുന്നില്‍

Published : 27th October 2015 | Posted By: SMR

വളാഞ്ചേരി: വളാഞ്ചേരി എംഇഎസ് സെന്‍ഡ്രല്‍ സ്‌കൂളില്‍ നടക്കുന്ന സിബിഎസ്ഇ ജില്ലാ കലോല്‍സവത്തില്‍ രണ്ട് രാവും പകലും പിന്നിട്ടപ്പോള്‍ 334 പോയിന്റുമായി എംഇഎസ് സെന്‍ട്രല്‍ സ്‌കുള്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 302 പോയിന്റുമായി എംഇഎസ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറവും 273 പോയിന്റുമായി നസ്രത്ത് മഞ്ചേരിയും 199 പോയിന്റുമായി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരിയും 194 പോയിന്റുമായി ഗുഡ്‌ഹോപ്പ് നിലമ്പൂരും യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. നാട്യരസ ഭാവങ്ങളും നാടന്‍പാട്ടുകാരും മാപ്പിളപ്പാട്ടിനൊത്ത് കൊട്ടികയറിയ ദഫ്മുട്ട് സംഘങ്ങളും കലോല്‍സവത്തിന്റെ രണ്ടാംനാളില്‍ കലാസ്വാദകരെ പിടിച്ചിരുത്തി. പ്രധാന വേദിയില്‍ നടന്ന മിമിക്രി മല്‍സരത്തോടെയാണ് കലാമേളയുടെ രണ്ടാം നാള്‍ ഉണര്‍ന്നത്. അനുകരണ കലയില്‍ കൊച്ചുകലാകാരന്‍മാര്‍ പ്രതീക്ഷയുള്ള പ്രകടനമാണ് കാഴ്ച്ചവച്ചത്. മേള ഇന്ന് സമാപിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. കെടി ജലീല്‍ എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്യും. മലപ്പുറം സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക