സിബിഎസ്ഇ ചോര്‍ച്ച: ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ ഇല്ല
Published : 30th March 2018 | Posted By: ke
ദുബയ്: സിബിഎസ്ഇ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പത്താം ക്ലാസ്സിലെ കണക്കും 12 ാം ക്ലാസ്സിലെ സാമ്പത്തിക ശസ്ത്ര പരീക്ഷയും വീണ്ടും നടത്താന്‍ തീരുമാനിച്ചെങ്കിലും ഗള്‍ഫില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിന്റെ സ്ക്കൂള് വിദ്യാഭ്യാസ വിഭാഗം സിക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. ചോദ്യ പേപ്പര്‍ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് ചോര്‍ന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 12 ക്ലാസ്സിലെ സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രില്‍ 25 നാണ് വീണ്ടും വെച്ചിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയും വീണ്ടും പരീക്ഷ എഴുതേണ്ടുന്ന അവസ്ഥയും ഗള്‍ഫ് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഏറെ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. പത്തിലും പന്ത്രണ്ടിലുമായി 11,000 വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ സിലബസ്സില്‍ യുഎഇയില്‍ മാത്രം പഠിക്കുന്നത്.


......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.