|    Jul 21 Sat, 2018 9:16 pm
FLASH NEWS

സിബിഎസ്ഇ കലോല്‍സവം: ദേവമാതയ്ക്ക് കിരീടം

Published : 29th October 2017 | Posted By: fsq

 

തൃശൂര്‍: സി.ബി.എസ്.ഇ ജില്ലാ കലോല്‍സവ കീരീടം നാലാം വട്ടവും പാട്ടുരായ്ക്കല്‍ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിന്. നാല് കാറ്റഗറികളിലുമായി 955 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. ആദ്യദിനം ആധിപത്യം പുലര്‍ത്തിയ ചെന്ത്രാപ്പിന്നി എസ്.എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ശക്തമായ മല്‍സരത്തിനൊടുവില്‍ 840 പോയിന്റ് എസ്.എന്‍ നേടി. 711 പോയിന്റ് നേടി ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 677 പോയിന്റോടെ തൃപ്രയാര്‍ ലെമര്‍ പബ്ലിക് സ്‌കൂളാണ് നാലാമത്. ആതിഥേയരായ പാറമേക്കാവ് വിദ്യാമന്ദിര്‍ 625 പോയിന്റോടെ അഞ്ചാമതെത്തി. സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും തൃശൂര്‍ സഹോദയ കോംപ്ലക്‌സും ചേര്‍ന്ന് നടത്തിയ മേളയില്‍ ജില്ലയിലെ 78 സ്‌കൂളുകളില്‍ നിന്നായി എഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss