|    Apr 25 Wed, 2018 8:18 am
FLASH NEWS
Home   >  News now   >  

സിപിഐ 23ാമത്് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Published : 1st March 2018 | Posted By: kasim kzm

മലപ്പുറം: സിപിഐ 23ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്നു മലപ്പുറത്ത് തുടക്കം. ഇതാദ്യമായാണു മലപ്പുറം സിപിഐയുടെ സംസ്ഥാന സമ്മേളനത്തിനു വേദിയാവുന്നത്. ഇന്നലെ വൈകീട്ട് പതാക -കൊടിമര- സ്മൃതി ജാഥകള്‍ മലപ്പുറത്തെത്തി. ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണ ഉയര്‍ത്തിക്കൊണ്ട് 23 പതാകകളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ജാഥയായി മലപ്പുറത്ത് എത്തിയത്. റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 10നാണു സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാവുക. പ്രഫ. സി ശ്രീധരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് എത്തിച്ചേരുന്ന ദീപശിഖ സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന്, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സാംസ്‌കാരിക സമ്മേളനം സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss