|    Oct 18 Thu, 2018 2:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത്

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് 2018 ഏപ്രില്‍ 25 മുതല്‍ 28 വരെ കൊല്ലത്ത് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അറിയിച്ചു. ഇതിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. നവംബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ മണ്ഡലം സമ്മേളനങ്ങളും ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാന സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. ഇടതു ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് സമ്മേളനങ്ങള്‍ രൂപം നല്‍കുമെന്ന് സുധാകര്‍ റെഡ്ഡി അറിയിച്ചു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സിപിഐ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 8, 9, 10 തിയ്യതികളിലാണ് സെമിനാര്‍ നടക്കുക. 20 രാജ്യങ്ങളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നു സിപിഎമ്മിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss