|    Jun 23 Sat, 2018 9:53 pm
FLASH NEWS

സിപിഐ സമ്മേളനകമാനം റോഡ് കൈയേറി

Published : 11th February 2018 | Posted By: kasim kzm

നെടുങ്കണ്ടം: റോഡ് കൈയേറിയുള്ള സിപിഐ ജില്ലാ സമ്മേളനത്തിന്റെ കമാന നിര്‍മാണം. കുമളിമൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ സമീപത്താണ് സിപിഐ ജില്ലാ സമ്മേളനത്തിന്റെ വിവരങ്ങളടങ്ങിയ കമാനം സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്ന അവസ്ഥയാണ്. നൂറു കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡിലേയ്ക്ക് കമാനം സ്ഥാപിച്ചതോടെ ഗതാഗത കുരുക്കും രൂക്ഷമായി. നടുങ്കണ്ടം താലൂക്കാശുപത്രി, പൊലീസ് സ്‌റ്റേഷന്‍, മിനി സിവില്‍ സ്‌റ്റേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, എക്‌സൈസ് ഓഫിസ്, ആര്‍ടിഓ ഓഫിസ് എന്നിവിടങ്ങളിലെത്തുന്നതിനു ജനങ്ങള്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി, കാനം രാജേന്ദ്രന്‍, ദേശീയ നേതാക്കളും, മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കമാനം റോഡില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്കും ഭയമാണ്. മാറ്റണമെന്ന ആവശ്യമുന്നയിച്ചവരെ ചില നേതാക്കള്‍ വിരട്ടിയതായും ആരോപണം ഉയര്‍ന്നു. താലൂക്കാശുപത്രിയിലേയ്ക്ക് രോഗികളുമായെത്തുന്ന വാഹനങ്ങളാണ് കമാനം കാരണം റോഡില്‍ കുടുങ്ങുന്നത്. ഗതാഗതത്തിനും, ജനങ്ങള്‍ക്കും തടസം സൃഷ്ടിച്ച് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കമാനം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss