|    Aug 24 Thu, 2017 1:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ മലപ്പുറത്ത്

Published : 4th August 2017 | Posted By: fsq

 

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി അവസാനവാരം മലപ്പുറത്ത് നടക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കൊല്ലത്തും നടക്കും. അടുത്തമാസം 10മുതല്‍ താഴേത്തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടക്കും. ഡിസംബറിലാണ് മലപ്പുറം ജില്ലാ സമ്മേളനം. 1200ലേറെ ലോക്കല്‍ കമ്മിറ്റി, 9,135 ബ്രാഞ്ച് കമ്മിറ്റി, 170 മണ്ഡലം കമ്മിറ്റി സമ്മേളനങ്ങളാണ് ഡിസംബറോടെ പൂര്‍ത്തീകരിക്കുക. പിളര്‍പ്പിന് ശേഷം ആദ്യമായാണു മലപ്പുറം സംസ്ഥാന സമ്മേളനത്തിനു വേദിയാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക