|    May 27 Sat, 2017 3:52 pm
FLASH NEWS

സിപിഐ സംസ്ഥാന കൗണ്‍സിലിന് തുടക്കമായി

Published : 19th October 2016 | Posted By: SMR

ആലപ്പുഴ: സിപിഐ സംസ്ഥാന കൗണ്‍സിലിനു ആലപ്പുഴയില്‍ തുടക്കമായി. ഒന്നാംദിവസമായ ഇന്നലെ ജില്ല അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചചെയ്തത്. ടിവി സ്മാരകഹാളില്‍ ആരംഭിച്ച കൗണ്‍സില്‍ യോഗം ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്തു. അഴിമതി വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയശേഷം പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പറഞ്ഞു. ബിജിമോള്‍ എംഎല്‍എ—ക്കെതിരേയുള്ള അച്ചടക്കനടപടിയും ബോര്‍ഡ,് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനവും യോഗം ചര്‍ച്ചചെയ്യും. ബിനോയ് വിശ്വം, കെ ഇ ഇസ്മയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ അടിയന്തരമായി മുന്‍കൈയെടുത്ത് കണ്ണൂരില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത് അവര്‍ രൂപപ്പെടുത്തിയ അജണ്ടയുടെ ഭാഗമായാണ്. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗുഢ പദ്ധതികളുമായി നീങ്ങുന്ന സംഘപരിവാറിന് ഇന്ധനം പകര്‍ന്നുനല്‍കുന്ന ഒരു സമീപനവും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവരുതെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
അതേസമയം, കൗണ്‍സിലില്‍ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിന്മേല്‍ അന്തിമ തീരുമാനത്തിനു സാധ്യതയുണ്ട്. രണ്ടുതവണ സംസ്ഥാന എക്‌സിക്യുട്ടീവ് ചേര്‍ന്നിട്ടും കീറാമുട്ടിയായിരുന്ന സ്ഥാനമാനങ്ങളുടെ വീതംവയ്പിനെച്ചൊല്ലി കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന പക്ഷവും കെ ഇ ഇസ്മയിലിനെ അനുകൂലിക്കുന്ന പക്ഷവും ഇടഞ്ഞുനില്‍ക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day