|    Mar 24 Fri, 2017 7:53 am
FLASH NEWS

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്കാനത്തിനെതിരേ വിമര്‍ശനവുമായി കെ ഇ ഇസ്മയില്‍

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കെ ഇ ഇസ്മയില്‍. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ സംസ്ഥാന സെക്രട്ടറി ഏകപക്ഷീയമായ തീരുമാനം എടുക്കുകയാണ് എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് കെ ഇ ഇസ്മയില്‍ ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന എക്‌സിക്യൂട്ടീവില്‍ ഉന്നയിച്ചത്.
കിസാന്‍ സഭ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് കെ ഇ ഇസ്മയില്‍ കാനം രാജേന്ദ്രനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ച അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി കിസാന്‍ സഭ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍, സംസ്ഥാന കമ്മറ്റിയംഗം വി ചാമുണ്ണി ഇപ്പോള്‍ സ്ഥാനം ഒഴിയല്‍ ആവശ്യമില്ലെന്നു യോഗത്തില്‍ പറഞ്ഞു. ഇതിനോട് പ്രതികരിച്ച സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അഭിപ്രായം പറഞ്ഞു തന്റെ നിലപാട് അറിയിച്ചാല്‍ വിഷയത്തില്‍ മറ്റൊരു ചര്‍ച്ചയുണ്ടാവാറില്ല. എന്നാല്‍, പിന്നീട് സംസാരിച്ച കെ ഇ ഇസ്മയില്‍ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ക്ക് ശക്തമായ മറുപടി നല്‍കി. സംസ്ഥാന സെക്രട്ടറി വിവിധ യൂനിയനുകളുടെ ഭാരവാഹിത്വം ഇപ്പോള്‍ വഹിക്കുന്നുണ്ടെന്നും അത് എത്രയെന്ന് തനിക്കറിയില്ലെന്നും ഇസ്മയില്‍ വ്യക്തമാക്കി. ഇതുകൂടാതെ പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ സെക്രട്ടറി ഏകപക്ഷീയമായ തീരുമാനമെടുക്കുന്നുണ്ട്.
പാര്‍ട്ടി ഭാരവാഹിത്വമുള്ളവര്‍ ബഹുജന സംഘടനകളിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും ഭാരവാഹികളാവരുതെന്നതാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിവിധ യൂനിയനുകളുടെ ഭാരവാഹിത്വം ഒഴിഞ്ഞു വരുന്നതായി കാനം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയായതിനുശേഷം അഞ്ചു യൂനിയനുകളുടെ ഭാരവാഹിത്വം അവരുടെ സമ്മേളനത്തിനുശേഷം ഒഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കുശേഷം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കായി  മദ്യവര്‍ജന ക്ലാസുണ്ടായിരുന്നു. ക്ലാസുള്ള കാര്യം അറിയിച്ചപ്പോള്‍ ആ ശീലം ഉള്ളവര്‍ ക്ലാസില്‍ ഇരുന്നാല്‍ പോരെയെന്നായിരുന്നു ചില അംഗങ്ങളുടെ പ്രതികരണം.

(Visited 110 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക