|    Jul 24 Mon, 2017 10:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഐ വിറൡപിടിക്കേണ്ട: കേരളാ കോണ്‍ഗ്രസ്

Published : 25th August 2016 | Posted By: SMR

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തുമെന്നു ഭയപ്പെട്ട് സിപിഐ വിറൡപിടിക്കേണ്ടതില്ലെന്നു കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം .
നിരവധി തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു നിന്ന് പൊരുതി ശക്തിതെളിയിച്ച കേരളാ കോണ്‍ഗ്രസ് (എം) മുന്നണി പ്രവേശനത്തിന് അപേക്ഷയുമായി ആരുടെയെങ്കിലും പിന്നാലെ നടക്കുമെന്ന തെറ്റിദ്ധാരണ സിപിഐക്ക് വേണ്ട. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണു കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത്. തങ്ങള്‍ എല്‍ഡിഎഫില്‍ എത്തിയാല്‍ സിപിഐയുടെ സ്ഥാനത്തിനു കോട്ടംതട്ടുമെന്ന ഭയം വേണ്ട. കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ല. സിപിഐക്ക് പഴയതുപോലെ സുഖമായി കഴിയാം. പാര്‍ലമെന്റ് സീറ്റ് വിറ്റ് വരുമാനമുണ്ടാക്കുന്ന പാരമ്പര്യം കേരളാ കോണ്‍ഗ്രസ്സിനില്ല. അങ്ങനെയിരിക്കെ സംശുദ്ധ രാഷ്ട്രീയത്തിന്റെ സാരോപദേശം കേരളാ കോണ്‍ഗ്രസ്സിനോട് വേണ്ടെന്നും  ജോയി എബ്രഹാം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക