|    Jan 23 Tue, 2018 5:38 pm
Home   >  Districts   >  

സിപിഐ യെ ദുര്‍ബലമാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ചിന്ത തെറ്റാണെന്ന കാനം

Published : 7th January 2018 | Posted By: jesla JSL

പത്തനംതിട്ട: സിപിഐ യെ ദുര്‍ബലമാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ചിന്ത സിപിഎമ്മിനുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പത്തനംതിട്ട അടുരില്‍ സി പി ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെ ഇല്ലാതാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഐക്ക് ഇല്ല എന്നും കാനം രാജേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് നെ സംരക്ഷിക്കണം എന്നതില്‍ ‘രണ്ടഭിപ്രായമില്ല സി പി ഐ  ഇല്ലാതായാലും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാം എന്ന ചിന്ത സിപിഎം ന് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day