|    Sep 23 Sun, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്‌, കനയ്യകുമാര്‍ ദേശീയ കൗണ്‍സിലില്‍

Published : 30th April 2018 | Posted By: kasim kzm

കൊല്ലം: ജെഎന്‍യു സമരനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്ത് ഇന്നലെ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക് ഉള്‍പ്പെടുത്തിയത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തിരഞ്ഞെടുത്തത്.
പാര്‍ട്ടിക്ക് പുതിയമുഖം നല്‍കണമെന്നും ഇതിനായി ദേശീയ കൗണ്‍സിലില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് കനയ്യകുമാറിനെ ദേശീയ നേതൃത്വത്തിലേക്ക് എത്തിച്ചത്. നിലവില്‍ എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍ സ്വദേശിയായ അദ്ദേഹം വിദ്യാര്‍ഥി പ്രതിനിധിയായാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്.
കേരളത്തില്‍നിന്ന് 15 അംഗങ്ങള്‍ ദേശീയ കൗണ്‍സിലില്‍ ഇടംപിടിച്ചു. ഇതില്‍ ആറ് പുതുമുഖങ്ങളും ഉള്‍പ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss