|    Jul 16 Mon, 2018 8:45 am
Home   >  Just In   >  

സിപിഐ നേതാവ് ആനി രാജക്ക് നേരെ ആക്രമണം

Published : 30th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: സിപിഐ നേതാവ് ആനി രാജക്ക് നേരെ ആക്രമണം. കട്പുത്തലി എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ഒരു സംഘം ആളുകള്‍ ആനി രാജയെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കും തലക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആനി രാജയെ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളനി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലം സന്ദശിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണം. സംഘം വളഞ്ഞുവച്ച് മര്‍ദ്ദിക്കുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് സിപിഐ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss