|    Mar 28 Tue, 2017 11:40 am
FLASH NEWS

സിപിഐ നേതാവിന് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Published : 16th September 2016 | Posted By: SMR

കായംകുളം: സിപിഐ നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ഷിജിയെ വെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ‘ബോട്ട് ജെട്ടി സ്വദേശി അരുണ്‍ കുമാര്‍ (27)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പായിരുന്നു അക്രമണം. എഐവൈഎഫ് നേതാവുമൊത്ത് ബൈക്കില്‍ വരവെ രാത്രിയില്‍ മൂടയില്‍ ജങ്ഷന് സമീപം കാറിലും ബൈക്കിലുമായെത്തിയ ആറംഗ സംഘം അക്രമിക്കുകയായിരുന്നു  ഗുരുതരമായി പരിക്കേറ്റ ഷിജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു വരുമ്പോഴാണ് ഷിജിക്ക് നേരെ ആക്രമണമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷിജിയെ താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കായംകുളം വനിതാ പോളിടെക്‌നിക് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തില്‍ എഐഎസ്എഫ്- എസ്എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷിജിക്ക് വെട്ടേറ്റതെന്ന് പോലിസ് പറയുന്നു.
പോളിടെക്‌നിക് തിരഞ്ഞെടുപ്പില്‍ എഐഎസ്എഫും എസ്എഫ്‌ഐയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മല്‍സരത്തിനിറങ്ങിയത്. ഇത് കെഎസ് യുവിന്റെ വിജയത്തിന് കാരണമാക്കിയിരുന്നു. എസ്എഫ്‌ഐയുടെ ഏകാധിപത്യ പ്രവണതയാണ്കാരണമായതെന്ന് എഐഎസ്എഫ് ആരോപിച്ചിരുന്നു.
ഷിജിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാനാണു കായംകുളം സിഐ ശ്രമിക്കുന്നതെന്നു സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് രംഗത്തെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളാണു പ്രതിപ്പട്ടികയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day