|    Oct 23 Tue, 2018 6:47 am
FLASH NEWS
Home   >  Kerala   >  

സിപിഐ നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം: വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കാന്‍ സിപിഐ തീരുമാനം

Published : 25th May 2017 | Posted By: mi.ptk

കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കുണ്ടറ മണ്ഡലത്തിലെ പരിപാടികള്‍ സിപിഐ ബഹിഷ്‌ക്കരിക്കും. മുഖത്തലയില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി ഗിരീഷിനെ കഴിഞ്ഞ ദിവസം രാത്രി സിപിഎമ്മുകാര്‍ മാരകമായി വെട്ടിപരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണമെന്ന് സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി ജി ബാബുവും കുണ്ടറ മണ്ഡലം സെക്രട്ടറി ആര്‍ സേതുനാഥും അറിയിച്ചു. ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി അണിനിരക്കേണ്ട ഈ സന്ദര്‍ഭത്തില്‍ മുന്നണി ബന്ധത്തിന് വിഘാതം സൃഷ്ടിക്കാന്‍ ഒരുവിഭാഗം സിപിഎമ്മുകാര്‍ മുഖത്തലയില്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമത്തെ അവര്‍ പ്രസ്താവനയില്‍ അപലപിച്ചു. എഐഎസ്എഫിന്റെ ജില്ലാസമ്മേളനം മുഖത്തലയില്‍ നടന്നതുമുതല്‍ ഇവര്‍ പലതരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചു. സമ്മേളന ദിവസം രാത്രിയില്‍ പാര്‍ട്ടി ഓഫിസ് ആക്രമിക്കുകയും ഓഫിസിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു. അതുകൊണ്ടും കലിതീരാതെയാണ് ഗിരീഷിന്റെ മേലുള്ള ആക്രമണം. അക്രമികളെ ഉടനടി പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാകണം. പക്ഷപാതപരമായ സമീപനം സ്വീകരിച്ചാല്‍ മുഖത്തലയില്‍ സംഘര്‍ഷം വളരുകയേയുള്ളു. സിപിഐ പ്രവര്‍ത്തകര്‍ ആത്മസംയമനം കാട്ടുന്നത് ഒരു ദൗര്‍ബല്യമായി കണക്കാക്കരുത്. ഉചിതമായ സമയത്ത് വേണ്ടപോലെ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഓര്‍ക്കുന്നത് നല്ലതെന്നും അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss