|    Jun 25 Mon, 2018 3:11 pm
Home   >  Kerala   >  

സിപിഐ ദേശീയ ജനറല്‍സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും

Published : 29th April 2018 | Posted By: mi.ptk

കൊല്ലം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തേയും കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തു.ഗുരുദാസ് ഗുപ്തയാണ് പാര്‍ട്ടി പ്രോഗ്രാം കമ്മീഷന്‍ ചെയര്‍മാന്‍. പന്ന്യന്‍ രവീന്ദ്രനെ  കണ്‍ട്രോള്‍
കമ്മീഷന്‍ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തു.31 അംഗ എക്‌സിക്യൂട്ടീവില്‍ എട്ട് പുതിയ അംഗങ്ങളാണുള്ളത് . ഇടത് ഐക്യം ഊട്ടിയുറപ്പിക്കുമെന്നും സിപിഐയും സിപിഎമ്മും ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്നും സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.
സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനുള്‍പെടെ നാലു പേരെ പുറത്താക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss