|    Oct 24 Tue, 2017 12:39 am
FLASH NEWS

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ നായര്‍ അന്തരിച്ചു

Published : 3rd May 2016 | Posted By: swapna en

index

കാസര്‍കോഡ്:   സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പാലിച്ചിയടുക്കം വോള്‍ഗാ മന്ദിരില്‍ ഇ കെ നായര്‍ (76) എന്ന  കുഞ്ഞമ്പു അന്തരിച്ചു. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നായരുടെ സഹോദരനാണ് . ചെമ്മനാട് എച്ച്എസ്എസ്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഈസറ്റ് എന്നിവടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആദ്യ കാല അധ്യാപക സംഘടനയായ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായ പ്രവര്‍ത്തിച്ചിരുന്നു. പ്രൈമറി എജ്യൂക്കേഷന്‍ എക്‌സ് നാഷന്‍ ഓഫിസറായിരുന്നു. ഭാര്യ കെ ആര്‍ മണി, മക്കള്‍ ഡോക്ടര്‍ വോള്‍ഗാ. ഡോക്ടര്‍ സോയാ. മരുമക്കള്‍ അംജിത്ത്, സശീന്ദ്രന്‍ . സഹോദരങ്ങള്‍ ഇ കൃഷ്ണന്‍ നായര്‍, ഇ രോഹിണി, ഇ മാലതി , പരേതയായ ദാക്ഷ്യായണി, രാമചന്ദ്രന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക