|    Sep 20 Thu, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഐ ഓഫിസിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ സിപിഎം പിടിച്ചെടുത്തു

Published : 25th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി എത്തിച്ച ഭക്ഷ്യവസ്തുക്കള്‍ സിപിഎം പ്രവര്‍ത്തകര്‍ ബലമായി പിടിച്ചെടുത്തു. ചെന്നൈയിലെ സിപിഐ പ്രവര്‍ത്തകര്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ ഓഫിസില്‍ ഏല്‍പ്പിക്കുന്നതിനായി എത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്.
സിപിഐയുടെ കൊടി മുന്നില്‍ കെട്ടി ഇന്നലെ സേലത്തുനിന്നു കലൂരിലെ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലേക്ക് എത്തിയ വാഹനം വടുതലയില്‍ തടഞ്ഞുനിര്‍ത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബലമായി എടുത്തത്. സിപിഎം പ്രാദേശിക നേതാവിന്റെ വസതിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് സിപിഐ വടുതല ലോക്കല്‍ സെക്രട്ടറി കെ എ അലോഷിയുടെ നേതൃത്വത്തില്‍ സമീപപ്രദേശങ്ങളിലെ സിപിഐ പ്രവര്‍ത്തകര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലേക്ക് എത്തിയ വാഹനത്തില്‍ നിന്നും സാധനങ്ങള്‍ ബലമായി ഇറക്കിയതിനെച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി.വിവരമറിഞ്ഞു നോര്‍ത്ത് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ഒടുവില്‍ സി പി ഐ പ്രവര്‍ത്തകര്‍ സുനില്‍കുമാറിന്റെ വസതിയില്‍ നിന്നു സാധനങ്ങള്‍ തിരികെയെടുത്ത് ജില്ലാ കൗണ്‍സില്‍ ഓഫിസിലേക്ക് എത്തിച്ചു.
ജില്ലാ സെക്രട്ടറി പി രാജു സേലത്തുനിന്ന് എത്തിയ പ്രവര്‍ത്തകരില്‍ നിന്നു സാധനങ്ങള്‍ ഏറ്റുവാങ്ങി. സിപിഐക്കാരാണെന്നു പരിചയപ്പെടുത്തിയാണ് തങ്ങളെ സമീപിച്ചതെന്നും ഇവിടെ ഇറക്കിയാല്‍ മതിയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ ഇറക്കാന്‍ അനുവദിച്ചതെന്നും സേലത്തു നിന്ന് എത്തിയവര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss