|    Mar 27 Mon, 2017 6:15 pm
FLASH NEWS

സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ 18 മണ്ഡലങ്ങളില്‍ മല്‍സരിക്കും

Published : 13th April 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ 18 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു. പയ്യന്നൂര്‍, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, വടകര, കൊയിലാണ്ടി, പേരാമ്പ്ര, വള്ളിക്കുന്ന്, തിരൂരങ്ങാടി, മണ്ണാര്‍ക്കാട്, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, കയ്പമംഗലം, ഒല്ലൂര്‍, വൈപ്പിന്‍, വൈക്കം, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളിലാണ് മല്‍സരിക്കുക. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി പ്രകടന പത്രിക ഇറക്കി.
അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന തോട്ടം മാഫിയകളില്‍ നിന്നും സ്ഥലം പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സണ്ണി അമ്പാട്ട്, സംസ്ഥാന കമ്മിറ്റി അംഗം വിനോദ്കുമാര്‍, പി പി അബൂബക്കര്‍, പി എസ് ശ്രീനിവാസന്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day