|    Feb 19 Mon, 2018 11:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഐ അനൂകൂല സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

Published : 26th January 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരേ സമരംചെയ്ത സെക്രട്ടേറിയറ്റിലെ സിപിഐ അനൂകൂല സര്‍വീസ് സംഘടനാനേതാക്കളെ സ്ഥലംമാറ്റി. സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി, ഖജാഞ്ചി, മുന്‍ ജന. സെക്രട്ടറി അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥരെയാണ് അടിയന്തരപ്രാധാന്യത്തോടെ സ്ഥലംമാറ്റിയത്. പൊതുഭരണം, പൊളിറ്റിക്കല്‍, ടൂറിസം ഉള്‍പ്പെടയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നടപടിക്ക് വിധേയരായവര്‍. ഇവരെ താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. കെഎഎസ് രൂപീകരണത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭാതീരുമാനത്തിനെതിരേ കഴിഞ്ഞ ദിവസം നടന്ന ജീവനക്കാരുടെ സമരത്തിന് നേതൃത്വം നല്‍കിയതിലുള്ള പ്രതികാരമായാണ് സ്ഥലംമാറ്റമെന്നാണ് സൂചന. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരേ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കൊപ്പം സമരരംഗത്തുള്ളവരാണ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍. മുഖ്യമന്ത്രിയുമായി നേരത്തേ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികളില്‍നിന്നും സംഘടന വിട്ടുനിന്നിരുന്നു. എന്നാല്‍, പിന്നീട് മുഖ്യമന്ത്രിയില്‍നിന്നു ജീവനക്കാരുടെ ആവശ്യങ്ങളില്‍ അനുകൂല നടപടിയുണ്ടാവാത്തതിനാല്‍ കഴിഞ്ഞ തിങ്കളാഴ്ച സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. സിപിഎം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഒഴികെ ഇതര സര്‍വീസ് സംഘടനകളുടെയും പിന്തുണയും ധര്‍ണയ്ക്കുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമാണ് സ്ഥലംമാറ്റ നടപടിയെന്നാണ് ആക്ഷേപം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss