|    Sep 22 Fri, 2017 2:39 am
Home   >  Todays Paper  >  Page 5  >  

സിപിഐയെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് പത്രം

Published : 31st August 2016 | Posted By: SMR

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)ന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത സിപിഐയെ വിമര്‍ശിച്ചും ആക്ഷേപിച്ചും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രം പ്രതിച്ഛായ വാരിക രംഗത്ത്. ഇടതുമുന്നണി പ്രവേശനത്തിനായി പാര്‍ട്ടി ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ലെന്നും അതുകൊണ്ട് സിപിഐ വിറൡപിടിക്കേണ്ടെന്നും പാര്‍ട്ടി മുഖവാരികയിലെ ലേഖനത്തില്‍ പറയുന്നു.
എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന സിപിഐയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടെന്നും മുന്നണിയിലെ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാവുമോയെന്നാണ് അവരുടെ ഭയമെന്നും ലേഖനം പരിഹസിക്കുന്നു. കേരളാ കോണ്‍ഗ്രസ്സിനെ ആക്രമിക്കുക വഴി യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണോ സിപിഐ നടത്തുന്നതെന്ന സംശയവും മുഖപത്രം ഉന്നയിക്കുന്നു.
1967ല്‍ രാഷ്ട്രീയ രക്ഷകനായ സിപിഎമ്മിനോട് സിപിഐ നന്ദികേട് കാണിച്ചു. ഇഎംഎസിനെ മുഖ്യമന്ത്രി പദം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി പിന്നീട് അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനേയും കേരളാ കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ചു. അന്നത്തെ വഞ്ചനയ്ക്ക് 1979ല്‍ പി കെ വി മുഖ്യമന്ത്രി പദം രാജി വച്ചതോടെ പ്രായ്ശ്ചിത്തം ചെയ്തു. ഇന്ദ്രജിത് ഗുപ്ത, എ ബി ബര്‍ദന്‍, പികെവി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കളുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനമാണ് സിപിഐക്ക് അല്‍പമെങ്കിലും മാന്യത നേടിക്കൊടുത്തത്. ആ പൈതൃകത്തെ പിന്തുടരാന്‍ പില്‍ക്കാലത്ത് കഴിഞ്ഞോയെന്ന് ആത്മപരിശോധന നടത്തണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക