|    Apr 24 Mon, 2017 7:04 am
FLASH NEWS

സിപിഎമ്മുമായി സഹകരിച്ച് സമരം ചെയ്യില്ല: ഹസന്‍

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിച്ച് സമരം ചെയ്യേണ്ട ആവശ്യം കോണ്‍ഗ്രസ്സിനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. സംയുക്ത സമരം എന്നൊരു തീരുമാനം കോണ്‍ഗ്രസ്സിലോ യുഡിഎഫിലോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള മാധ്യമ സൃഷ്ടി മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെതിരേ സിപിഎം നടപടിയെടുക്കണം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നും അത് പരിശോധിക്കണമെന്നും മുഹമ്മദ് സലീം കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുകയാണ്. അതിനെ ന്യായീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തന്നെയാണോ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലും എടിഎമ്മുകളിലും കാത്ത് നിന്നും ചികില്‍സ കിട്ടാതെയും മരിച്ചവര്‍ക്ക് കേന്ദ്രവും സംസ്ഥാനവും ധനസഹായം പ്രഖ്യാപിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day