|    May 23 Wed, 2018 7:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎമ്മുകാര്‍ സിപിഐ ഓഫിസ് തകര്‍ത്തുമയ്യില്‍

Published : 8th June 2017 | Posted By: fsq

 

(കണ്ണൂര്‍): കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷകത്തൊഴിലാളി സംഘടനയായ കര്‍ഷക പ്രസ്ഥാനം രൂപീകരിക്കപ്പെട്ട വിഷ്ണുഭാരതീയന്റെ വീട് ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തില്‍ സിപിഐ ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. മൂന്നുദിവസം മുമ്പ് സിപിഎം ഓഫിസായ പാടിക്കുന്ന് രക്തസാക്ഷി മന്ദിരം ആക്രമിക്കപ്പെട്ടതിന്റെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സിപിഎം പ്രവര്‍ത്തകരാണ് സിപിഐ കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസായ  കരിങ്കല്‍ക്കുഴിയിലെ ഇ കുഞ്ഞിരാമന്‍ നായര്‍ സ്മാരക മന്ദിരം അടിച്ചുതകര്‍ത്തത്. അതേസമയം, സിപിഐ ഓഫിസ് തകര്‍ത്തവരെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം അക്രമവുമായി ബന്ധപ്പെട്ട് മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്കെതിരേ അച്ചടക്ക നടപടി എടുത്തതായും അറിയിച്ചു. ആക്രമിക്കപ്പെട്ട ഓഫിസ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു. ഇതോടെ, വര്‍ഷങ്ങളായി കൊളച്ചേരിയില്‍ ഉടലെടുത്ത സിപിഎം-സിപിഐ പോരിന് പുതിയ മാനം കൈവന്നു. 2012 മെയ് 4ന് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഓഫിസിനു നേരേ ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രിയും ആക്രമണമുണ്ടായിരുന്നു. സിപിഐ ലോക്കല്‍ സെക്രട്ടറി പി രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ മയ്യില്‍ പോലിസ് കേസെടുത്ത് അഞ്ചു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.  ഓഫിസ് സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍, മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss