|    Oct 18 Thu, 2018 2:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎമ്മുകാര്‍ക്ക് എതിരേ അക്രമം; പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 28th September 2017 | Posted By: fsq

 

മട്ടന്നൂര്‍: സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസ് സംഘത്തില്‍പെട്ട പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ മട്ടന്നൂര്‍ കല്ലേരിക്കരയിലെ കെ പി സുഭാഷിനെയാണ് ജില്ലാ പോലിസ് ചീഫ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം കല്ലേരിക്കരയില്‍ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് സംഘം സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയാണ് സുഭാഷ്. പോലിസ് ഉദ്യോഗസ്ഥനായിട്ടും ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി പ്രചാരണപ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടത്തുന്നയാളാണ് സുഭാഷെന്നാണു പോലിസിന്റെ കണ്ടെത്തല്‍. സുഭാഷിനെതിരേ പരിസരവാസികള്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss