|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Kerala   >  

സിപിഎമ്മുകാരെയും ബിജെപിയിലെത്തിക്കും: കെ സുരേന്ദ്രന്‍

Published : 10th March 2018 | Posted By: sruthi srt

കോട്ടയം: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകള്‍ക്കിടെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഎമ്മിന് എന്താണ് വിഷമമെന്ന് അദ്ദേഹം ചോദിച്ചു.


സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ- ഇനി കെ. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മറ്റു പാര്‍ട്ടിയിലുള്ളവര്‍ ബിജെ. പിയില്‍ ചേരുന്നത്? ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേരളാ നിയമസഭയിലെ സിപിഎം വിജയിപ്പിച്ച എംഎല്‍.എ ആയിരുന്നില്ലേ? ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നത് ബിജെപിയിലേക്കു പുതുതായി മററു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്എം കൃഷ്ണ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തില്‍ ബിജെപിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടല്ലേ. സിപിഎമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബിജെപിയില്‍ ചേരാന്‍? കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss