|    Dec 13 Wed, 2017 10:35 pm
FLASH NEWS

സിപിഎമ്മും ലീഗും രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കണം: എസ്ഡിപിഐ

Published : 4th December 2017 | Posted By: kasim kzm

ചാവക്കാട്: ദുരിതബാധിതരെ സഹായിക്കുന്നതിനു പകരം പരസ്പരം പഴിചാരി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎമ്മും ലീഗും ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം എം ഫാറൂക്ക് ആരോപിച്ചു.
രൂക്ഷമായ കടല്‍ക്ഷേഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കടലേര മേഖലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം മാത്രം നടത്താതെ കടല്‍ക്ഷോഭത്തില്‍ നാശം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനാണ് ഭരണത്തിലിരിക്കുന്ന ഇക്കൂട്ടര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വീടിനു ചുറ്റും ചളിവെള്ളം കെട്ടി നില്‍ക്കുന്നത് മൂലം മേഖലയില്‍ പകര്‍വ്യാധി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് പറഞ്ഞു.
ദുരിതബാധിതര്‍ക്ക് ശുദ്ധജലക്ഷാമം ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കടല്‍വെള്ളം കയറിയ തൊട്ടാപ്പ് മുതല്‍ മുനക്കകടവ് അഴുമുഖം വരെയുള്ള ഭാഗങ്ങളില്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി ടി എം അക്ബര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍, സെക്രട്ടറി നിസാം ബുഖാറയില്‍, മുഹമ്മദ് റാഫി, റഹീം ലൈറ്റ്ഹൗസ്, റിയാസ് വലിയകത്ത് എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക