സിപിഎമ്മില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതാവ് വീണ്ടും സംഘപരിവാര കൂടാരത്തില്‍
Published : 2nd December 2016 | Posted By: SMR
തിരുവനന്തപുരം: സംഘപരിവാര ബന്ധമുപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയും ആര്‍എസ്എസ് പ്രചാരകുമായിരുന്ന പി പത്മകുമാര്‍ പഴയ കൂടാരത്തിലേക്കുതന്നെ തിരിച്ചുപോയി. നാലുദിവസത്തെ ബന്ധത്തിനു ശേഷമാണ് പി പത്മകുമാര്‍ സിപിഎം വിട്ടത്. ഇതോടെ സിപിഎം-ആര്‍എസ്എസ് നേതൃത്വം ഒരുപോലെ പരിഹാസ്യരായി. ഇന്നലെ പുത്തരിക്കണ്ടം മൈതാനിയില്‍ കെ ടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ചടങ്ങിലെത്തിയാണ് ആര്‍എസ്എസില്‍ തിരിച്ചെത്തുകയാണെന്ന് പി പത്മകുമാര്‍ അറിയിച്ചത്. നിരവധി ആര്‍എസ്എസുകാരെ കൊലപ്പെടുത്തിയ സിപിഎമ്മിനൊപ്പം ചേര്‍ന്നുപോവാന്‍ തനിക്കാവില്ലെന്ന് ആദ്യദിവസംതന്നെ വ്യക്തമായെന്നും അതുകൊണ്ടാണ് തിരിച്ചുവരുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ 27നാണ് പി പത്മകുമാര്‍ സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിലെത്തി ആര്‍എസ്എസ് വിടുന്നകാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രഖ്യാപിച്ചത്. ആര്‍എസ്എസിന്റെ മനുഷ്യത്വരഹിതമായ നിലപാടും കൊലപാതകരാഷ്ട്രീയവും കാരണം നിരവധി കുടുംബങ്ങള്‍ അനാഥമായിട്ടുണ്ടെന്നും ഇതിലൊക്കെ മനംമടുത്ത് മാനവികതയിലേക്ക് നീങ്ങാനാണ് ആര്‍എസ്എസ് വിട്ടതെന്നുമായിരുന്നു പത്മകുമാര്‍ നാലുദിവസം മുമ്പ് പറഞ്ഞത്. നോട്ട് പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും ഇതൊന്നും പരിഹരിക്കാന്‍ ബിജെപി ശ്രമിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതൊക്കെ വിഴുങ്ങിയാണ് ഇപ്പോഴത്തെ മടങ്ങിപ്പോക്ക്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.