|    Sep 21 Fri, 2018 9:07 pm
FLASH NEWS

സിപിഎമ്മിലേക്ക് പോയ മുന്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു

Published : 17th January 2017 | Posted By: fsq

 

പെരുമ്പാവൂര്‍: സിപി—എമ്മിലേക്ക് പോയ മുന്‍ ബിജെപി പ്രവര്‍ത്തകനെതിരേ സംഘപരിവാര അക്രമണം. ഓടക്കാലി ചെറുകുന്നം പുളിക്കല്‍ വീട്ടില്‍ അനില്‍കുമാറിനാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അശമന്നൂര്‍ ഒന്നാം വാര്‍ഡ് ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്ന അനില്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അടുത്തിടെ അനില്‍ പാര്‍ട്ടിവിട്ടു. ഇതില്‍ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകരാണ് അനിലിനെ അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചെറുകുന്നം ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ താലിപ്പൊലിയില്‍ കുടുംബസമേതം പങ്കെടുക്കുമ്പോഴായിരുന്നു ചിറങ്ങര അഭിലാഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ അനില്‍കുമാറിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഭിലാഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ അനില്‍ കുറുപ്പംപടി പോലിസിനു പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss